വേദങ്ങളെക്കുറിച്ചും അതിലെ സൂക്തങ്ങളെക്കുറിച്ചും മന്ത്രങ്ങളെക്കുറിച്ചുമറിയാന്‍ ഏവര്‍ക്കും താത്പര്യമുണ്ട്. അനേകം ദേവതകള്‍ കുടിയിരിക്കുന്ന ശക്തിസ്രോതസ്സാണ് വേദമന്ത്രങ്ങള്‍. അവ ചൊല്ലുന്തോറും ഉപാസകരുടെ ശക്തി വര്‍ധിച്ചുവരും. അസാധാരണമായ ഊര്‍ജസ്രോതസ്സിനാല്‍ സമാഹിതമായ വേദമന്ത്രങ്ങളെക്കുറിച്ച് ഇന്നറിയുന്നവര്‍ തുലോം വിരളമാണ്. അതിനാലാണ് വേദമന്ത്രങ്ങള്‍ ഇവിടെ അവതരിപ്പിക്കുന്നത്. മന്ത്രങ്ങളുടെ ഊര്‍ജശക്തിയോടൊപ്പം അതുള്‍ക്കൊള്ളുന്ന അര്‍ഥംകൂടി നാം പഠിക്കണം. അര്‍ഥമറിയാതെ വേദം ചൊല്ലുന്നത് തീയ്യില്ലാത്ത അടുപ്പില്‍ ചോറു വേവിക്കാന്‍ ശ്രമിക്കുന്നതുപോലെയാണ്. സാധാരണക്കാര്‍ അറിയാനാഗ്രഹിക്കുന്ന നിരവധി മന്ത്രങ്ങള്‍ ഈ പുസ്തകത്തില്‍ സമാഹരിച്ചിട്ടുണ്ട്. വേദാധ്യയനത്തിലേക്ക് സര്‍വര്‍ക്കും കടന്നുവരാന്‍ കഴിയട്ടെ എന്ന് സര്‍വേശ്വരനോട് പ്രാര്‍ഥിക്കുന്നു.